photo
കുടുംഹശ്രീ അംഗങ്ങളുടെ മക്കൾക്കുള്ള ലാപ്പ് ടോപ്പുകൾ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു വിതരണം ചെയ്യുന്നു.

കരുനാഗപ്പള്ളി : ഓൺലൈൻ പഠനത്തിനായി കുടുംബശ്രീ അംഗങ്ങളുടെ മക്കൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. കരുനാഗപ്പള്ളി നഗരസഭയിലെ കുടുംബശ്രീ യൂണിറ്റുകളിൽ പെട്ട അംഗങ്ങളുടെ മക്കൾക്ക് കെ .എസ്. എഫ്. ഇ യുടെ സഹകരണത്തോടെയാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്. സൗജന്യ നിരക്കിൽ നൽകുന്ന ലാപ്ടോപ്പുകളുടെ വിതരണം നഗരസഭ ചെയർമാൻ കോട്ടയിൽരാജു നിർവഹിച്ചു. 140 ഓളം പേർക്കാണ് ലാപ്ടോപ്പുകൾ നൽകിയത്. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.പി .മീന അദ്ധ്യക്ഷയായി. കെ.എസ്.എഫ്.ഇ കരുനാഗപ്പള്ളി മെയിൻ ബ്രാഞ്ച് മാനേജർ രാജേന്ദ്രൻ, . നഗരസഭ സി.ഡി.എസ് ചെയർപേഴ്സൺ അനിത എന്നിവർ സംസാരിച്ചു.