പാവുമ്പ : ശ്രീനാരായണ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ ഓൺലൈൻ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു. പി.ടി.എ പ്രസിഡന്റ് പാവുമ്പ ഷാജഹാൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ കെ. ശ്രീകുമാരി മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ കെ. മുരളീധരൻ, സെക്രട്ടറി കെ.മധു തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി. സ്റ്റാഫ് സെക്രട്ടറി ശാലിനി രാജേഷ് നന്ദി പറഞ്ഞു.