photo
കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു മരങ്ങൾക്ക് മാസ്ക്ക് ധരിപ്പിക്കുന്നു.

കരുനാഗപ്പള്ളി: ലോക പരിസ്ഥിതി ദിനാചരണങ്ങളുടെ ഭാഗമായി മരങ്ങൾക്ക് മാസ്ക് എന്ന വ്യത്യസ്തമായ സന്ദേശമാണ് ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബും ജെ .ആർ. സി യും പി .ടി .എയും മുന്നോട്ട് വയ്ക്കുന്നത്. മരങ്ങൾ വെച്ച് പിടിപ്പിക്കുന്ന തോടൊപ്പം അത് സംരക്ഷിക്കണമെന്നുമുള്ള സന്ദേശമാണ് സ്കൂൾ നൽകുന്നത്. മരങ്ങളിൽ മാസ്കുകൾ ധരിപ്പിച്ചതോടൊപ്പം മരങ്ങളിൽ തറച്ചിരുന്ന ആണികൾ നീക്കം ചെയ്തു. മരങ്ങൾക്ക് മാസ്ക് ധരിപ്പിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. സ്കൂൾ മാനേജർ മായാ ശ്രീകുമാർ, എച്ച് .എം. മുർഷിദ് ചിങ്ങോലിൽ,​ പി.ടി എ പ്രസിഡന്റ് ലാൽജി പ്രസാദ്, സുരേഷ്, അശോകൻ , മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സിറിൾ മാത്യു, ഗംഗാറാം , മീര, സജിത് പുളിമൂട്ടിൽ സീഡ് ക്ലബ് കോ- ഓർഡിനേറ്റർ സുധീർ ഗുരുകുലം,​ ജെ. ആർ .സി കോ- ഓർഡിനേറ്റർ ഹാഫിസ് വെട്ടത്തേരിൽ തുടങ്ങിയവർ പങ്കെടുത്തു.