പുനലൂർ: കൊവിഡ് രണ്ടാംഘട്ട വ്യാപനങ്ങളെ തുടർന്ന് എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ ശാഖകളിൽ ദുരിതം അനുഭവിക്കുന്ന അംഗങ്ങളെ ശാഖ ഭാരവാഹികൾ സഹായിക്കണം. ശാഖ യോഗങ്ങളിൽ നിന്ന് അവരവരാൽ കഴിയുന്ന സംഭാവനകൾ സ്വീകരിച്ച് കൊവിഡിനെ തുടർന്ന് ബുദ്ധിമുട്ടുന്ന പാവങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും മറ്റും വാങ്ങി നൽകിയാണ് സഹായിക്കേണ്ടതെന്ന് യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ, സെക്രട്ടറി ആർ.ഹരിദാസ് എന്നിവർ അറിയിച്ചു.രണ്ടാം ഘട്ട രോഗ വ്യാപനങ്ങളെ തുടർന്ന് യൂണിയന്റെ നേതൃത്വത്തിൽ ഒന്നാം ഘട്ടത്തിൽ 67 ശാഖകളിലെ 580 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ വാങ്ങി നൽകിയിരുന്നു.