surendran-k-82

കൊല്ലം: മുൻ കേരളകൗമുദി അഞ്ചാലുംമൂട് ലേഖകനും സാഹിത്യകാരനുമായ അഞ്ചാലുംമൂട് കുപ്പണ നിരവത്ത് കിഴക്കതിൽ പെരിനാട് കെ. സുരേന്ദ്രൻ (82) നിര്യാതനായി. അദ്ധ്യാപകനായും തഹസീൽദാരായും വിവിധയിടങ്ങളിൽ ജോലി നോക്കിയിട്ടുണ്ട്. കവിത, കഥ, ലേഖനം, ലളിതഗാനം തുടങ്ങിയവ എഴുതിയ ഇദ്ദേഹത്തിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ആകാശവാണി തൃശൂർ, തിരുവനന്തപുരം നിലയങ്ങളിൽ നാടകനടനായും പ്രവർത്തിച്ചു. മൗനത്തിന്റെ മുഴക്കം എന്ന കൃതി കേരള ലളിതകലാ അക്കാഡമി പ്രസിദ്ധീകരിച്ചിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ബി. കോമളവല്ലി. മകൾ: കെ. സിന്ധു. മരുമകൻ: എൽ. രാമലാൽ.