pradeep-45-and-saraswa

കൊല്ലം: കൊവിഡ് ചികിത്സയിലിരിക്കെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ അമ്മ മരിച്ചതിന്റെ പതിനാറാം ദിനം മകനും മരിച്ചു. പെരിനാട് കോട്ടയ്ക്കകം കാർത്തികയിൽ പരേതനായ ശിവാനന്ദന്റെ മകൻ പ്രദീപാണ് (45, മെഡിക്കൽ റെപ്രസന്റേറ്റീവ്) മരിച്ചത്. പത്തൊൻപത് ദിവസമായി കൊവിഡ് ചികിത്സയിലായിരുന്നു. അമ്മ സരസ്വതി (71) കഴിഞ്ഞ 18നാണ് മരിച്ചത്. മരണാന്തര ചടങ്ങുകൾ നടക്കാനിരിക്കെയാണ് പ്രദീപും മരണത്തിന് കീഴടങ്ങിയത്. ഭാര്യ: അനിത. സഹോദരൻ: പ്രമിൻ.