കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റോട്ടറി ക്ലബ് ഒഫ് കൊല്ലം ബൈപ്പാസ് സിറ്റിയുടെ നേതൃത്വത്തിൽ കിളികൊല്ലൂർ പി.എച്ച്.സിയിലേക്ക് 22 ഒാക്സിമീറ്ററുകൾ, 5500 മാസ്കുകൾ, 500 ഗ്ലൗസുകൾ, 55 ബോട്ടിൽ സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു. കിളികൊല്ലൂർ പി.എച്ച്.സിയുടെ നിയന്ത്രണത്തിലുള്ള 11 സബ് സെന്ററുകളിലേക്ക് ഇവ എത്തിക്കും. ചടങ്ങിൽ ക്ലബ് പ്രസിഡന്റും മുൻ അസി. ഗവർണറുമായ റൊട്ടേറിയൻ എസ്.ആർ. സജീവ്, സെക്രട്ടറിയും മുൻ അസി. ഗവർണറുമായ മനോജ്, ചാർട്ടഡ് പ്രസിഡന്റും മുൻ അസി. ഗവർണറുമായ അഡ്വ. സനൽകുമാർ, നിയുക്ത പ്രസിഡന്റ് റൊട്ടേറിയൻ ബാബു, റൊട്ടേറിയൻ സാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.