ഓയൂർ: പൂയപ്പള്ളിയിൽ സ്കൂട്ടറിടിച്ച് കാൽനട യാത്രക്കാരനായ ഗൃഹനാഥൻ മരിച്ചു. ചാവടിയിൽ ഗ്രേസ്നെറ്റിൽ വി. ജോർജാണ് (77) മരിച്ചത്. സാരമായി പരിക്കേറ്റ ജോർജിനെ ഉടൻ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: കുഞ്ഞന്നാമ്മ. മക്കൾ: ജെസി ഷിബു (ചെന്നൈ), സാബു.വി. ജോർജ്. മരുമക്കൾ: ഷിബുജോർജ് (ചെന്നൈ), ഷിനുപാപ്പച്ചൻ. സംസ്കാരം പിന്നീട്.