കൊല്ലം: എക്‌സൈസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കുണ്ടറ പടപ്പക്കരയിൽ നിന്ന് 1010 ലിറ്റർ കോട പിടികൂടി. പടപ്പക്കര, ആനപ്പാറ ഭാഗത്തെ നാല് വശവും ചുറ്റുമതിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് ഇരുമ്പിന്റ ബാരലുകളിലും അലൂമിനിയം കലങ്ങളിലും സൂക്ഷിച്ചിരുന്ന കോടയാണ് കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രദേശവാസികളായ മൂന്നുപേരെ സംശയിക്കുന്നതായി എക്സൈസ് അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്, പ്രിവന്റീവ് ഓഫീസർ ഉണ്ണിക്കൃഷ്ണപിള്ള, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ, രാജ്മോഹൻ, അഭിലാഷ്, പ്രസാദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.