കൊല്ലം: ബഡ്ജറ്റിൽ ജില്ലയിലെ അടിസ്ഥാന മേഖലയെ അവഗണിച്ചെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയതെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പറഞ്ഞു. പരമ്പരാഗത വ്യവസായങ്ങളായ കയർ, കശുഅണ്ടി, മത്സ്യ മേഖലയിലെ തൊഴിലാളികൾക്ക് സഹായകരമായ ഒരു പ്രഖ്യാപനവും ഉണ്ടായില്ല.
അഭിമാനിക്കാവുന്ന ഒരു പദ്ധതിയും ജില്ലക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല, ജില്ലയിലെ സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുദ്ധാരിക്കാനുള്ള പക്കേജും പ്രഖ്യാപിച്ചില്ല. കൊല്ലം കെ.എസ്.ആർ.ടി.സി ബസ് ടെർമിനിന് എത്ര രൂപ അനുവദിച്ചു, എവിടെയാണ് യഥാർത്ഥ്യമാക്കുക തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കാതെ സ്വന്തം ജില്ലക്കാരെ മന്ത്രി അവഹേളിച്ചിരിക്കുകയാണന്നും ബി.ബി. ഗോപകുമാർ കുറ്റപ്പെടുത്തി.