c
ളത്തൂപ്പഴ ഡിപ്പോ ടിംബർ വർക്കേഴ്സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ലോക്ക് ഡൗണിൽ കഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ നൽകുന്നതിന്റെ ഉദ്ഘാടനം ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) അഞ്ചൽ ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്. ഗോപകുമാർ നിർവഹിക്കുന്നു. കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജെ. അലോഷ്യസ്, സി.പി.എം നേതാക്കളായ പി. ലൈലാബീവി, സെയിഫുദ്ദീൻ എന്നിവർ സമീപം

കുളത്തൂപ്പുഴ: കുളത്തൂപ്പഴ ഡിപ്പോ ടിംബർ വർക്കേഴ്സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ലോക്ക് ഡൗണിൽ കഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. സി.പി.എം അഞ്ചൽ ഏരിയാ കമ്മിറ്റിയംഗവും ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) അഞ്ചൽ ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായ എസ്. ഗോപകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും ടിംബർ വർക്കേഴ്സ് യൂണിയൻ സെക്രട്ടറിയുമായ കെ.ജെ. അലോഷ്യസ് മുഖ്യ പ്രഭാഷണം നടത്തി. സി.പി.എം നേതാക്കളായ പി. ലൈലാബീവി, ഷേ‌ക്ക് മുതാർ, ബാദുഷ, സെയ്ഫുദ്ദീൻ, രാജ് കുമാർ എന്നിവർ നേതൃത്വം നൽകി.