കൊ​ല്ലം: ബ​ഡ്​ജ​റ്റിൽ വ്യാ​പാ​ര മേ​ഖ​ല​യെ ത​ഴ​ഞ്ഞ​ത് നി​രാ​ശാ​ജ​ന​ക​മാണെന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡന്റ് ജോ​ബി.വി.ചു​ങ്ക​ത്ത്, ജ​ന​റൽ സെ​ക്ര​ട്ട​റി സി.എ​ച്ച്. ആ​ലി​ക്കു​ട്ടി, വർ​ക്കിം​ഗ് പ്ര​സി​ഡന്റ് ടി.എ​ഫ്. സെ​ബാ​സ്റ്റ്യൻ, ട്ര​ഷ​റർ കെ.എ​സ്. രാ​ധാ​കൃ​ഷ്​ണൻ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ എം. ന​സീർ, ക​മ​ലാ​ല​യം സു​കു, നി​ജാം​ബ​ഷി, പ്ര​സാ​ദ് ജോൺ മാ​മ്പ​റ, നു​ജു​മു​ദീൻ ആ​ലും​മൂ​ട്ടിൽ, എ​സ്.എ​സ്. മ​നോ​ജ്, പി.എം.എം. ഹ​ബീ​ബ്, വി.എ. ജോ​സ്, ടോ​മി കു​റ്റി​യാ​ങ്കൾ, ജോ​ളി, ജ​യൻ എ​ന്നി​വർ സം​യു​ക്ത പ്ര​സ്​താ​വ​നയിൽ പറഞ്ഞു.
ലോക്ക് ഡൗൺ ലംഘനത്തിന്റെ പേരിലുള്ള പൊലീസ് നടപടിക്കെതിരെ ക​ള​ക്ടർ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി നൽ​കി. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ തുടർന്നാൽ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാനും കരുനാഗപ്പള്ളി മേഖലാ യോഗം തീരുമാനിച്ചു.