ഓടനാവട്ടം: ബാലവേദി -ആർ- വൈ -എഫ് പ്രവർത്തകർ വെളിയം പഞ്ചായത്തിലെ യൂണിറ്റുകളിൽ വൃക്ഷത്തൈകൾ നട്ട് ഇന്ന് പരിസ്ഥിതിദിനം ആചരിക്കും. വെളിയം പടിഞ്ഞാറ്റിൻകരയിൽ കെ. വാസുദേവൻ സ്മൃതി കേന്ദ്രത്തിൽ ആർ.എ.സ് .പി വെളിയംലോക്കൽ സെക്രട്ടറി എം .എസ് .ബിജു കെ വാസുദേവൻ ഓർമ്മമരം നടും. കുടവട്ടൂർ അമ്പലത്തുംകാലയിൽ ഇലഞ്ഞിവിള ദിവാകരൻ ഓർമ്മരം ആർ.എസ്.പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അംഗം ഷാജി ഇലഞ്ഞിവിള നടും. വെളിയം മാവിളയിൽ ആർ .വൈ .എഫ് ലോക്കൽ സെക്രട്ടറി ഉമേഷ് വെളിയം , വെളിയം കോളനിയിൽ അയ്യങ്കാളി ബാലവേദിയുടെ നേതൃത്വത്തിൽ ജെ. കെ . രാജേഷ് , പരുത്തിയിൽ മഹാത്മാ ബാലവേദി യുടെ നേതൃത്വത്തിൽ വെളിയം പഞ്ചായത്ത് മുൻ സി.ഡി.എസ് ചെയർപേഴ്സൺ പ്രഭ, മാലയിൽ നവചേതന ബാലവേദി യുടെ നേതൃത്വത്തിൽ ശാലിനി, ഉദയഗിരി സ്റ്റാർ ബാലവേദി യുടെ നേതൃത്വത്തിൽ കുമാരി, പുതു വീട് കലാഭവൻ ബാലവേദി യുടെ നേതൃത്വത്തിൽ പുതു വീട് അശോകൻ , ചൂരക്കോട് അയ്യങ്കാളി ബാലവേദി യുടെ നേതൃത്വത്തിൽ രാഗേഷ് ചൂരക്കോട് എന്നിവർ മരങ്ങൾ നടുമെന്ന് ആർ.എസ്.പി വെളിയം എൽ .സി .പ്രസിഡന്റ് സനു താന്നിമുക്കും ബാലവേദി വെളിയം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുബിൻ രാജും സെക്രട്ടറി എജിൻ ബാബുവും അറിയിച്ചു.