ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി തണൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി ഗ്രാമപഞ്ചായത്തും ചവറ ബി.ആർ.സിയും സംയുക്തമായി രൂപം കൊടുത്ത പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ഷാജി സാമുവൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ബാബു, അംഗങ്ങളായ ഷീബാ സിജു, മൈമൂനത്ത് നജിം,ഷഹ്ബാനത്ത്, ബിന്ദു മോഹൻ, ജലജാ രാജേന്ദ്രൻ, അബ്ദുൽ മനാഫ്, ബി.ആർ.സി ചുമതലയുള്ള അദ്ധ്യാപിക ടി.ആമിന, നവാസ് മാനവിയം, അനിത എന്നിവർ സംസാരിച്ചു.