vaccination

കൊല്ലം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലയിലെ തദ്ദേശസ്ഥാപന പരിധിയിലുൾപ്പെടുന്ന പ്രദേശങ്ങളിൽ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന ഓൺലൈൻ യോഗത്തിലാണ് അറിയിപ്പ്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ആവശ്യ സേവന മേഖലകൾക്ക് മാത്രമാണ് ഇന്ന് മുതൽ ഇളവുകൾ. പരിസ്ഥിതി ദിനമായ ഇന്ന് വീടും പരിസരവും തൊഴിലിടങ്ങളും വൃത്തിയാക്കണം. നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ മാനദണ്ഡങ്ങൾ പാലിച്ചുവേണം ശുചീകരണങ്ങൾ നടപ്പാക്കാൻ. സാംക്രമിക രോഗങ്ങൾക്കും കൊതുകുജന്യ രോഗങ്ങൾക്കുമെതിരെ ജാഗ്രത പുലർത്തണമെന്നും കളക്ടർ അറിയിച്ചു.