pho
പുനലൂർ ഗവ.താലൂക്ക് ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സുപാൽ മന്ത്രി വീണ ജോർജ്ജിന് നിവേദനം നൽകുന്നു.

പുനലൂർ: ആര്യങ്കാവ് കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ നിന്ന് നിലവിൽ സർവീസ് നടത്തി കൊണ്ടിരിക്കുന്ന വാഹനങ്ങൾ മറ്റ് ഡിപ്പോകളിലേക്ക് മാറ്റില്ലെന്ന് മന്ത്രി ആന്റണി രാജു പി.എസ്.സുപാൽ എം.എൽ.എയ്ക്ക് ഉറപ്പ് നൽകി. ഡിപ്പോയിലെ 6 ബസുൾ മറ്റ് ഡിപ്പോകളിലേക്ക് മാറ്റാൻ ഉദ്യോഗസ്ഥർ നടത്തിയ ശ്രമം നാട്ടുകാർ എം.എൽ.എയെ അറിയിച്ചു. തുടർന്ന് മന്ത്രിയും എം.എൽ.എയും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് നടപടികൾ നിറുത്തി വയ്ക്കാൻ മന്ത്രി നിർദ്ദേശം നൽകിയത്. ഇത് കൂടാതെ ഡിപ്പോയിലെ ബസ് സർവീസുകൾ മുടങ്ങരുതെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് ക‌ർശന നിർദ്ദേശം നൽകി. മണ്ഡലത്തിലെ പുനലൂർ, കുളത്തൂപ്പുഴ, ആര്യങ്കാവ് ബസ് ഡിപ്പോകളിലെ വികസനങ്ങളെ സംബന്ധിച്ചും മന്ത്രി തലത്തിൽ യോഗം ചേരാൻ തിരുമാനിച്ചു.