കൊല്ലം: കേരള ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷന്റെയും ആനന്ദവല്ലീശ്വരം റസിഡന്റ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് 6.30ന് ആനന്ദവല്ലീശ്വരം നഗറിലെ എല്ലാ വീടുകളിലും അപരാജിത ചൂർണത്തിന്റെ ധൂമ സന്ധ്യ നടക്കും. നഗറിനെ രോഗാണുമുക്തമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് പ്രസിഡന്റ് സി.വി. പത്മരാജനും സെക്രട്ടറി ജെ. സുരേഷ് കുമാറും അറിയിച്ചു.