c

ചാത്തന്നൂർ: കല്ലുവാതുക്കൽ നടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടയ്ക്കൽ ബ്രാൻഡ് നെല്ലരി വിപണിയിൽ. 5 കിലോ,​ 10 കിലോ എന്നിങ്ങനെ പായ്ക്കുകളിലാണ് വിതരണം. തവിട് കളഞ്ഞതും കളയാത്തതും ലഭിക്കും. കിലോയ്ക്ക് 50 രൂപ നിരക്കിൽ ബാങ്ക് നേരിട്ടാണ് വില്പന നടത്തുന്നത്. ആദ്യഘട്ടത്തിൽ നടയ്ക്കൽ ബാങ്കിന്റെ ശാഖകളിലൂടെയും ഹെഡ് ഓഫീസിലെ പച്ചക്കറി സ്റ്റാളിലൂടെയും മാത്രമേ നടയ്ക്കൽ നെല്ലരി ലഭ്യമാവുകയുള്ളൂവെന്ന് പ്രസിഡന്റ് വി. ഗണേശ് പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയിലുൾപ്പെടുത്തി ബാങ്ക് നേരിട്ട് കൃഷിയിറക്കി വിളവെടുത്ത മൂന്ന് ടണ്ണോളം അരിയാണ് വില്പനയ്ക്ക് തയ്യാറായിട്ടുള്ളത്. പാരിപ്പള്ളി എഴിപ്പുറം ഏലായിലെ 10 ഏക്കറിലായിരുന്നു കൃഷി.

നടയ്ക്കൽ നെല്ലരിയുടെ ഔദ്യോഗിക വിതരണോദ്ഘാടനം നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ കെ. വരദരാജൻ തിങ്കളാഴ്ച രാവിലെ 10ന് നിർവഹിക്കും.