liju-31

കരുനാഗപ്പള്ളി: കാണാതായ യുവാവിന്റെ മൃതദേഹം കൊല്ലം കടവൂർ കായലിൽ കണ്ടെത്തി. കോഴിക്കോട് ലിജു ഭവനത്തിൽ പരേതനായ സലിം - രമ ദമ്പതികളുടെ മകൻ ലിജുവിന്റെ (31) മൃതദേഹമാണ് കണ്ടെടുത്തത്. വ്യാഴാഴ്ച ഉച്ച മുതലാണ് കാണാതായത്. അന്ന് രാത്രിയിൽ ബൈപ്പാസിന് സമീപം കടവൂർ പാലത്തിൽ നിന്ന് ഒരു ബൈക്ക് അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മൃതദേഹം കായലിൽ പൊങ്ങിയത്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.