പുനലൂർ: പുനലൂർ ശ്രീനാരായണ കോളേജിൽ ഫിസിക്സ്, ഹിസ്റ്ററി, സുവോളജി, ഇക്കണോമിക്സ്, മാത്തമറ്റിക്സ്, പൊളിട്ടിക്സ്, മലയാളം എന്നി വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്. അപേക്ഷകർ കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ ഒഫ് കോളേജിയേറ്റ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. യു.ജി.സി യോഗ്യതയുള്ളവർക്ക് മുൻഗണന. 16ന് രാവിലെ 9.30ന് അപേക്ഷയുമായി കോളേജിൽ നേരിട്ടെത്തണം.