കൊല്ലം: റോട്ടറി ക്ലബ് ഒഫ് അഷ്ടമുടി ലേക്ക് സൈഡും റോട്ടറി ക്ലബ് ഒഫ് കോയമ്പത്തൂർ സ്പെക്ടവും സംയുക്തമായി കൊവിഡ് പ്രതിരോധ ഉപകരണങ്ങളും പച്ചക്കറിക്കിറ്റും വിതരണം ചെയ്തു. അസിസ്റ്റന്റ് ഗവർണർ റോട്ടേറിയൻ കെ. മോഹനൻ വിതരണോദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് റോട്ടേറിയൻ സുഗതൻ, സെക്രട്ടറി റോട്ടേറിയൻ ജി.പി. മനോജ്കുമാർ, കൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, അഞ്ചാലുംമൂട് ഡിവിഷൻ കൗൺസിലർ സ്വർണമ്മ, റോട്ടേറിയൻമാരായ കെ. ജയകുമാർ, ഡി. അനിൽകുമാർ, ടി.എസ്. രാജേന്ദ്രൻ, ഷിബു കുര്യാക്കോസ്, റഷീദ് എലുമല തുടങ്ങിയവർ പങ്കെടുത്തു.