c
ഗാന്ധി ഭവൻ അങ്കണത്തിൽ നടന്ന സ്നേഹ സംഗമത്തിന്റെയും പരിസ്ഥിതി ദിനത്തിന്റെയും ഭാഗമായി വ്യക്ഷത്തൈ നടുന്നു

പത്തനാപുരം : ജീവകാരുണ്യപ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗാന്ധിഭവനിൽ നടന്ന സ്‌നേഹ സംഗമം അന്താരാഷ്ട്ര ലേബർ ഓർഗനൈസേഷൻ അംഗം ആർ. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. സ്‌നേ്ഹസംഗമത്തിന്റെ ഭാഗമായി ഡോ. മീര നായരും ഭർത്താവ് ഗോപീകൃഷ്ണനും കൊണ്ടുവന്ന ഭക്ഷ്യസാധനങ്ങൾ ആർ. ചന്ദ്രശേഖർ ഗാന്ധിഭവന്റെ അമ്മയായ പ്രസന്ന രാജന് സമ്മാനിച്ചു. അന്താരാഷ്ട്ര ലേബർ ഓർഗനൈനേസഷൻ അംഗം ആർ. ചന്ദ്രശേഖർ, ഡോ. മീരാ നായർ, ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ ഡോ. പുനലൂർ സോമരാജൻ എന്നിവർ ചേർന്ന് ഗാന്ധിഭവനിൽ ഫലവൃക്ഷത്തൈകൾ നട്ടു. സ്‌നേഹസംഗമത്തിൽ പിടവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിൻസന്റ് ഡാനിയൽ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ, അ്ക്കൗണ്ട്‌സ് ജനറൽ മാനേജർ കെ. ഉദയകുമാർ എന്നിവർ പങ്കെടുത്തു.