pho
അനിൽകുമാർ

പുനലൂർ: വ്യാജ വാറ്റ് സംഘത്തെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റക്കൽ പാറക്കടവ് നെല്ലിക്കൽ മേലേതിൽ വീട്ടിൽ അനിൽകുമാറിനെ(45)യാണ് പിടികൂടിയത്. പുനലൂർ ഡിവൈ.എസ്.പിയുടെ സ്ക്വാർഡിലെ ദീപക്, അഭിലാഷ്, ആദർശ് തുടങ്ങിയവർ ചേർന്ന് ഇന്നലെ ഉച്ചയോടെ കരവാളൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പിതാവും പ്രതിയുമായ വെണ്ണിക്കുളം വാസ് എന്ന വാസു, വിഷ്ണു വിജയൻ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കഴിഞ്ഞ ആഴ്ചയിലായിരുന്നു ആക്രമണം നടന്നത്.