പാരിപ്പള്ളി: ചാത്തന്നൂർ നിയോജക മണ്ഡലം കേന്ദ്രമായി രൂപീകരിച്ച കോൺഗ്രസ് കർമ്മസമിതി നാടിന് മാതൃകയാകുമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു. കർമ്മസമിതിയുടെ ലോഗോ ചെയർമാൻ പാരിപ്പള്ളി വിനോദിന് നൽകി സംസാരിക്കുകയായിരുന്നു ബിന്ദു കൃഷ്ണ. കർമ്മസമിതി പ്രസിഡന്റ് ബിജു പാരിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കൊവിഡിൽ ബുദ്ധിമുട്ടുന്നവർക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനായാണ് കോൺഗ്രസ് കർമ്മസമിതി രൂപീകരിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറി എൻ. ഉണ്ണിക്കൃഷ്ണൻ, അഡ്വ. സിമ്മിലാൽ, പത്മനാഭൻ എന്നിവർ സംസാരിച്ചു.