പാരിപ്പള്ളി: ഫ്രണ്ട്സ് ഒഫ് കുളമട വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊവിഡിൽ ദുരിതമനുഭവിക്കുന്നവർക്ക് രണ്ടാംഘട്ട ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. കുളമടയുടെ ഒരുമ എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ പാരിപ്പള്ളി എസ്.എച്ച്.ഒ സതികുമാർ, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുദീപ എന്നിവർ ചേർന്ന് കിറ്റുകൾ വിതരണം ചെയ്തു. 250 കുടുബങ്ങൾക്കും വേളമാനൂർ ഗാന്ധിഭവൻ, പാമ്പുറം ക്ഷമ ചാരിറ്റബിൾ സൊസൈറ്റി, ഇലകമൺ അക്ഷയനിധി ചാരിറ്റബിൾ സൊസൈറ്റി, കല്ലുവാതുക്കൽ സമുദ്രതീരം വയോജനതീരം, ചാത്തന്നൂർ ആനന്ദതീരം ചാരിറ്റബിൾ സൊസൈറ്റി എന്നീ വൃദ്ധ സദനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റുകൾ എത്തിച്ചത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി രണ്ട് ലക്ഷത്തിലധികം തുക ചെലവഴിച്ച് ഇരുന്നൂറിലധികം കിറ്റുകളാണ് വിതരണം ചെയ്തത്.