ശാസ്താംകോട്ട: കൊവിഡ് ബാധിച്ച് ഭർത്താവ് മരിച്ച് ഇരുപത്തെട്ടാം ദിവസം ഭാര്യയും മരിച്ചു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് കുഴിഞ്ഞവിളിയിൽ (ബീമാ മൻസിൽ) അബൂബക്കറിന്റെയും നൂറുനിസയുടെ മകൾ നജ്മയാണ് (30) മരിച്ചത്. ഭർത്താവ് കുന്നംകുളം സ്വദേശി ഷാഹിർ (35) ഒമാനിൽ വച്ചാണ് മരിച്ചത്. ഭർത്താവിന്റെ മരണത്തെ തുടർന്ന് രക്തസമ്മർദ്ദം കൂടി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നജ്മ കഴിഞ്ഞ ദിവസമാണ് മരിച്ചത്. നാലുമുക്ക് ജുമാ മസ്ജിദിൽ കബറടക്കി.