കൊല്ലം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച 'വ്യക്തി ഒന്ന് വൃക്ഷത്തൈ ഒന്ന് 'പദ്ധതി ശ്രീനാരായണ വനിതാ കോളേജിൽ നടന്ന ചടങ്ങിൽ വൃക്ഷ തൈ നട്ട് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ഒരു വിദ്യാലയവളപ്പിൽ ഒരു പച്ചത്തുരുത്ത് എന്ന ആശയം നടപ്പാക്കാൻ യൂത്ത് മൂവ്മെന്റ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് മേയർ ആവശ്യപ്പെട്ടു. യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയൻ പ്രസിഡന്റ് രഞ്ജിത് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അസി. കമ്മിഷണർ ടി.ബി. വിജയൻ മുഖ്യാതിഥിയായി. യൂത്ത് മൂവ്മെന്റ് സെക്രട്ടറി ബി. പ്രതാപൻ, യൂണിയൻ കൗൺസിലർ ജി. രാജ്മോഹൻ, പ്രമോദ് കണ്ണൻ, ഹരി ശിവരാമൻ, അഭിലാഷ് സനിത്ത്, അനൂപ് ശങ്കർ, സിനു എന്നിവർ പങ്കെടുത്തു.