sndp
എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയനിലെ പരിസ്ഥിതിദിനാചരണം യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ പ്ലാവിൻ തൈനട്ട് ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയന്റെയും യൂത്ത് മൂവ്മെന്റിനെയും നേതൃത്വത്തിൽ വിവിധ ശാഖകളിൽ വൃക്ഷത്തൈകൾ നട്ടു. കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ പ്ലാവിൻതൈ നട്ട് ഉദ്‌ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ, യൂത്ത് മൂവ്മെന്റ് പ്രഡിസന്റ് ഷാജി മംഗലശ്ശേരിൽ, സെക്രട്ടറി എം.എസ്. വിശാൽ, ഓമന എന്നിവർ പങ്കെടുത്തു.