ഓടനാവട്ം: പരുത്തിയിറ ഗവ.ആയുർവേദ ആശുപത്രിയിൽ വൃക്ഷ തൈകൾ നട്ട് എ .ഐ .വൈ. എഫ് വെളിയം മേഖല പരിസ്ഥിതി ദിനം ആചരിച്ചു. മേഖലാ കമ്മിറ്റി പ്രസിഡന്റ്‌ ആർ.നന്ദുരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വെളിയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ബിനോജ് ആദ്യ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ജയൻ പെരുംകുളം, ഷെഫീർ, വാർഡ് അംഗങ്ങളായ ജാൻസി സിജു, ജയാ രഘുനാഥ്, എം.വിഷ്ണു , മേഖലാ സെക്രട്ടറി എം. അജീഷ് , ദിജു വെളിയം, ആർ.അഭിരാജ് , ജെറിൻ പരുത്തിയിറ തുടങ്ങിയവർ പങ്കെടുത്തു.