കൊല്ലം: കൊവിഡ് പ്രതിസന്ധിയിൽ തകർന്ന വ്യാപാര മേഖലയെ സംരക്ഷിക്കാൻ യാതൊരു നടപടികളും ബഡ്ജറ്റിൽ ഇല്ലെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ആരോപിച്ചു. ഭക്ഷ്യവസ്തുക്കൽ വിൽക്കാനുള്ള അനുമതി ദുരുപയോഗം ചെയ്ത് മറ്റ് സാധനങ്ങൾ വിൽക്കുന്ന ഓൺലൈൻ വ്യാപാര മേഖലയെ നിയന്ത്രിക്കണമെന്നും സമിതി ജില്ലാ പ്രസിഡന്റ് പീറ്റർ എഡ്വിൻ, സെക്രട്ടറി കെ.കെ. നിസാർ എന്നിവർ ആവശ്യപ്പെട്ടു.