navas
കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരം ശാസ്താംകോട്ട ജല അതോറിറ്റി ഓഫീസ് കോമ്പൗണ്ടിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ വൃക്ഷത്തൈ നട് ടു ഉദ്ഘാടനം ചെയ്യുന്നു.

ശാസ്താംകോട്ട: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഒരു കോടി ഫലവൃക്ഷ തൈകളുടെ ബ്ലോക്ക് തല വിതരണ ഉദ്ഘാടനം ശാസ്താംകോട്ട ജല അതോറിറ്റി ഓഫീസ് കോമ്പൗണ്ടിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. അൻസാർ ഷാഫി അദ്ധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത, വൈസ് പ്രസിഡന്റ്‌ അജയകുമാർ, ബ്ലോക്ക്‌ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. പങ്കജാക്ഷൻ, ബ്ലോക്ക് പഞ്ചായത്തംഗം തുണ്ടിൽ നൗഷാദ്, ഗ്രാമ പഞ്ചായത്തംഗം അനിൽ തുമ്പോടൻ, രജനി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ മോഹൻ ശങ്കർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പുഷ്പ ജോസഫ്, കൃഷി ഓഫീസർ ബിനിഷ തുടങ്ങിയവർ പങ്കെടുത്തു.

ആർ.എസ്.പി ലെനിനിസ്റ്റ്

ആർ.എസ്.പി ലെനിനിസ്റ്റ് ശാസ്താംകോട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ശാസ്താംകോട്ട തടാക തീരത്ത് കോവൂർ കുഞ്ഞുമോൻ എം.എൽ.എ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എസ് .ദിലീപ്കുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. രജീഷ് കുമാർ, മുനീർ, ജനീഷ്, ബിജു കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ

ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം ചക്കുവള്ളി ജംഗ്ഷനിൽ കേരളാ പബ്ലിക് സർവീസ് കമ്മിഷൻ അംഗം സെയ്ഫ് ചക്കുവള്ളി ഉദ്ഘാടനം ചെയ്തു. വീഡിയോ സന്ദേശത്തിലൂടെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അൻസർ ഷാഫി,​ കവി മുരുകൻ കാട്ടാക്കട, പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എസ്. ഫെയ്സി, കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ബി. മുരളി കൃഷ്ണൻ, കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്. ശശികുമാർ എന്നിവർ പരിസ്ഥിതി ദിന സന്ദേശം നല്കി. ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റി അംഗം അക്കരയിൽ ഹുസൈൻ, ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, പ്രസിഡന്റ് എം. നിസാമുദ്ദീൻ, അർത്തിയിൽ അൻസാരി നിസാം മൂലത്തറ അഡ്വ.സി.കെ. വിജയാനന്ദ് മിഴി കുട്ടിക്കൂട്ടം ബാലവേദി പ്രസിഡന്റ് ഹർഷ ഫാത്തിമ അക്ഷര സേനാ അംഗങ്ങൾ എന്നിവർ നേതൃത്വം നല്കി.