കൊല്ലം : ഇന്ത്യൻ അസോസിയേഷൻ ഒഫ് ലായേഴ്സിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ കൊവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക് നന്ദിയറിയിച്ച് വൃക്ഷത്തൈ നടുകയും ആരോഗ്യ പ്രവർത്തകയെ ആദരിക്കുകയും ചെയ്തു. 635 കൊവിഡ് രോഗികളെ പരിചരിച്ച ഇരവിപുരം പി.എച്ച്.സിയിലെ ജെ.എച്ച്.എൻ ലൈല കളക്ടറേറ്റ് പരിസരത്ത് വൃക്ഷത്തൈ നട്ടു. ജില്ലാ സർക്കാർ വക്കീൽ സേതുനാഥപിള്ള ലൈലയെ ആദരിച്ചു.
ഐ.എ.എൽ യൂണിറ്റ് പ്രസിഡന്റ് അഡ്വ. കെ. ഗോപിഷ് കുമാർ അദ്ധ്യക്ഷ്യത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ബി.കെ ജയമോഹൻ മുഖ്യാതിഥിയായിരുന്നു. യൂണിറ്റ് സെക്രട്ടറി അഡ്വ. പ്രമോദ് പ്രസന്നൻ സ്വാഗതവും അഡ്വ. ഉഷാർ നന്ദിയും പറഞ്ഞു.