kmml-
കെ എം എം എൽ പരിസ്ഥിതി ദിനം ആചരിച്ചു

കൊല്ലം: കെ .എം .എം. എലിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടു. ജനറൽ മാനേജർ അജയകൃഷ്ണൻ ആദ്യ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി വിഭാഗം മേധാവി അനിൽകുമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. അടുത്ത പരിസ്ഥിതി ദിനത്തെ കെ .എം .എം. എൽ വരവേൽക്കുന്നത് മനോഹരമായ ഔഷധ ഉദ്യാനത്തോട് കൂടിയാകുമെന്നും ഒപ്പം മിയാവാക്കി വനം തയ്യാറാക്കുമെന്നും മാനേജിംഗ് ഡയറക്ടർ ജെ. ചന്ദ്രബോസ് സന്ദേശത്തിലൂടെ അറിയിച്ചു.കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരായ ജി. ഷൈലകുമാർ, പി.കെ. മണിക്കുട്ടൻ, റോബി ഇടിക്കുള, വിജയകുമാർ, മനോജ്, എൻ.കെ. അനിൽകുമാർ, ഐ.കെ. ഷാജു, സജിത്, ഇംതിയാസ്, അരുൺ ബി. കുമാർ, ട്രേഡ് യൂണിയൻ നേതാക്കളായ എ. എ. നവാസ് (സി.ഐ.ടി.യു), ആർ. ജയകുമാർ (ഐ.എൻ.ടി.യു.സി), ജെ. മനോജ്‌മോൻ (യു.ടി.യു.സി) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.