gandhi-
ഡവലപ്മെന്റെ കമ്മിറ്റി ചെയർമാൻ സുരേഷ് സിദ്ധാർത്ഥയും ഡെവലപ്മെന്റ് സെക്രട്ടറി അനിൽ കുമാറും സ്നേഹാലയത്തിലെ അച്ഛനമ്മമാരും ചേർന്ന് നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ വൃക്ഷത്തൈ നടുന്നു

കൊല്ലം : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൊവിഡ് മാനദണ്ഡം പാലിച്ച് നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ 18 അശോക വൃക്ഷത്തൈകൾ നട്ടു. ഡെവലപ്മെന്റെ കമ്മിറ്റി ചെയർമാൻ സുരേഷ് സിദ്ധാർത്ഥയും ഡെവലപ്മെന്റ് സെക്രട്ടറി അനിൽ കുമാറും സ്നേഹാലയത്തിലെ അച്ഛനമ്മമാരും ചേർന്നാണ് തൈ നട്ടത്. വെൽഫെയർ ഓഫീസർ വിഷ്ണുപ്രിയ നന്ദി പറഞ്ഞു. ഒരാഴ്ച നീണ്ടു നിൽക്കുന്ന കാമ്പയിന്റെ ഭാഗമായി നല്ലില കാരുണ്യ സ്പർശം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിഭവൻ സ്നേഹാലയത്തിൽ ഫലവൃക്ഷത്തൈ നടീലും ശുചീകരണവും നടത്തും.