ഇരവിപുരം: കൊവിഡ് രോഗികൾക്കായി തെക്കേവിള കുടുംബശ്രീ എ.ഡി.എസിന്റെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. പരിശീലനം ലഭിച്ച 20 വാളണ്ടിയർമാരുടെ സേവനം ഇവിടെ നിന്ന് ലഭ്യമാണ്. കൂടാതെ ഡോക്ടറുടെയും ടെലി മെഡിസിൻ ക്ലിനിക്കൽ സൈക്കോളോജിസ്റ്റിന്റെയും നേതൃത്വത്തിൽ ടെലി കൗൺസലിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. എ.ഡി.എസ് അംഗങ്ങളായ സിന്ധു രാജീവ്‌, സിന്ധു അജിത്ത്, സുനിത സതീഷ്, ഷംല, അജിത, രമ്യ എന്നിവരാണ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.