പത്തനാപുരം : ചാരായം വാറ്റാൻ തയ്യാറാക്കിയ കോട കണ്ടെത്തി നശിപ്പിച്ചു. എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സുരേഷ്‌കുമാറും പാർട്ടിയും ചേർന്ന് പട്ടാഴി വടക്കേക്കര വില്ലേജിൽ കടുവാതോട് നിലാമക്കാലാ മുകളുകാലാ പട്ട ഞാറ്റതിൽ വീട്ടിൽ ജലാലുദ്ദീൻ എന്നയാളുടെ വീട്ടിൽ നിന്നാണ് കോട കണ്ടെത്തി നശിപ്പിച്ചത്. ചാരായം വാറ്റ് നടത്തി കച്ചവടം ചെയ്യുന്നതായി അറിഞ്ഞതിനെ തുടർന്ന് നടത്തിയ റെയ്ഡിലാണ് വീടിനുള്ളിൽ സൂക്ഷിച്ച 70 ലിറ്റർ കോട കണ്ടെത്തി അബ്കാരി കേസ് എടുത്തത്.റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഗിരീഷ് കുമാർ, റജിമോൻ,ഡ്രൈവർ അജയകുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.