കൊല്ലം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗാന്ധി പീസ് ഫൗണ്ടേഷൻ 'മഹാത്മജിയുടെ പാരിസ്ഥിതിക ദർശനങ്ങൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാർ ദേശീയ ഗാന്ധി സ്മാരക നിധി ട്രസ്റ്റി ജഗദീശൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ വർക്കിംഗ് ചെയർമാൻ പോൾ മത്തായി അദ്ധ്യക്ഷത വഹിച്ചു. ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടർ കെ.എസ്. ജ്യോതി മുഖ്യപ്രഭാഷണം നടത്തി.

ഫൗണ്ടേഷൻ ഓർഗനൈസിംഗ് സെക്രട്ടറി ജി.ആർ. കൃഷ്ണകുമാർ മോഡറേറ്ററായിരുന്നു. ഡോ. പെട്രീഷ്യ ജോൺ, ഡോ. മീര ആർ. നായർ, പ്രൊഫ. പൊന്നറ സരസ്വതി, എം. സുജയ്, സാജു നല്ലേപ്പറമ്പിൽ, ശശി ഉദയഭാനു, പേരൂർ ഗോപാലകൃഷ്ണൻ, കരീപ്ര രാജേന്ദ്രൻപിള്ള, കലയപുരം മോനച്ചൻ, എസ്. പ്രദീപ് കുമാർ, ആദിനാട് ഗിരീഷ്, എം.എസ്. ശ്രീകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.