കൊട്ടാരക്കര: മൺമറഞ്ഞ 6 യുവാക്കൾക്കായി സുഹൃത്തുക്കൾ പരിസ്ഥിതി ദിനത്തിൽ
ഓർമ്മ മരം നട്ടു. തൃക്കണ്ണമംഗൽ തോട്ടംമുക്കിൽ കഴിഞ്ഞ പതിനേഴ് വർഷത്തിനുള്ളിൽ മരണമടഞ്ഞ 30 വയസിൽ താഴെ പ്രായമുള്ള 6 യുവാക്കളുടെ സ്മരണക്കായി തൃക്കണ്ണമംഗൽ ഐശ്വര്യാ ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ളബും ഫ്രണ്ട്സ് വാട്ട്സ് ആപ്പ് കൂട്ടായ്മയും ചേർന്നാണ് ഓർമ്മ മരങ്ങൾ നട്ടത്. സജു ജോർജ്(2004), റോബി(2009),അജീഷ് ഗോപിനാഥ്( 2014),അനിൽജോൺ( 2014), അനിൽരാജ്( 2016), പ്രസാദ് ജോൺ(2016) എന്നിവരുടെ ഓർമ്മയ്ക്കായാണ് സുഹൃത്തുക്കൾ മരം നട്ടത്.