കൊല്ലം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സഹകരണ വകുപ്പ് നടപ്പാക്കുന്ന 'ഹരിതം സഹകരണം 2021' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എൻ.എസ് സഹകരണ ആശുപത്രി അങ്കണത്തിൽ പുളിമരത്തൈ നട്ട് ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ നിർവഹിച്ചു. സഹകരണ സംഘം ജോ. രജിസ്ട്രാർ എ. രമ അദ്ധ്യക്ഷയായി. സംഘം ഡെപ്യൂട്ടി രജിസ്ട്രാർ അബ്ദുൾ ഹലീം സ്വാഗതവും ആശുപത്രി സെക്രട്ടറി പി.ഷിബു നന്ദിയും പറഞ്ഞു.