photo
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വീട്ടു വളപ്പിൽ നടന്നതിനുള്ള വൃക്ഷ തൈ കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ഭാരവാഹികളിൽ നിന്ന് സി.ആർ.മഹേഷ് എം.എൽ.എ ഏറ്ര് വാങ്ങുന്നു.

കരുനാഗപ്പള്ളി : ലോക പരിസ്ഥിതി ദിനം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ ആചരിച്ചു. കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷത വഹിച്ചു .ക് ളീൻ പള്ളിക്കലാർ ചലഞ്ചിനോടനുബന്ധിച്ച് നിർമ്മിക്കുന്ന ഡോക്ക്യുമെന്ററിയുടെ സ്വിച്ച് ഓൺ കർമ്മവും സി.ആർ.മഹേഷ് നടത്തി. നഗരസഭാ കൗൺസിലർ സിംലാൽ, ജി. മഞ്ജുക്കുട്ടൻ, ജില്ലാ കോ -ഓർഡിനേറ്റർ സനീഷ് സച്ചു, ജില്ലാ ഉപസമിതി കൺവീനർ ബെറ്റ്സൺ വർഗ്ഗീസ്, അനിൽ കിഴക്കടത്ത്,ശബരിനാഥ്, അൽത്താഫ്, ഇന്ദ്രജിത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കെ .എസ്. യു

കെ .എസ്. യു നിയോജകമണ്ഡലം കമ്മിറ്റിയുടെ നിയോജകമണ്ഡലം തല പരിസ്ഥിതി ദിനാചരണം കന്നേറ്റി ബോട്ട് ടെർമിനലിലെ ജീവനക്കാർക്ക് വൃക്ഷ തൈ നൽകികൊണ്ട് സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. എസ്. യു നിയോജകമണ്ഡലം പ്രസിഡന്റ്‌ റഫീഖ് ക്ലാപ്പന അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന കോ -ഓർഡിനേറ്റർ നൗഫൽ, ജില്ലാ സെക്രട്ടറിമാരായ അസ്‌ലം ആദിനാട്, മുഹമ്മദ്‌ അൻഷാദ്, ബ്ലോക്ക്‌ ഭാരവാഹികളായ അൽത്താഫ്, അജ്മൽ ഹുസൈൻ, ബിതുല തുളസി , അമാൻ ക്ലാപ്പന, സുമയ്യ അബ്ദുൽ സലാം, എം .വി. വിശാഖ് തുടങ്ങിയവർ നേതൃത്വം നൽകി. കോഴിക്കോട് എസ്.എൻ.വി.എൽ.പി സ്കൂൾ, കോഴിക്കോട് മുസ്ലീം ജമാഅത്ത് പള്ളി, മാർത്തോമ്മ ചർച്ച്, എസ്.വി.മാർക്കറ്റ് പോസ്റ്റാഫീസ് എന്നിവിടങ്ങളിൽ ഡിവിഷൻ കൗൺസിലർ നിഷ പ്രദീപിന്റെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.

ശ്രദ്ധയുടെ ആഭിമുഖ്യത്തിൽ

ജീവകാരുണ്യ സംഘടനയായ ശ്രദ്ധയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടി എ.എം.ആരിഫ് എം.പി പ്ലാവിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സൈക്കിൾ ഗ്രാമം സംഘടിപ്പിച്ച ദിനാചരണ പരിപാടി പരിസ്ഥിതി ഗവേഷണ വിദ്യാർത്ഥി മുഹ്‌സിന നാസർ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. സൈക്കിൾ ഗ്രാമം രക്ഷാധികാരി മുനമ്പത്ത് ഷിഹാബ്, ഭാരവാഹികളായ നാസർ പോച്ചയിൽ, ബാബു, സുരേഷ്ബാബു തുടങ്ങിയവർ പങ്കെടുത്തു. യൂത്ത്കോൺഗ്രസ് കരുനാഗപ്പള്ളി ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചപരിപാടി വൃക്ഷതൈകൾ നട്ടുകൊണ്ട് യൂത്ത്കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം അഡ്വ. സി.ഒ.കണ്ണൻ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ ആർ.എസ്.കിരൺ, വൈസ് പ്രസിഡന്റുമാരായ എം.വി.വിശാഖ്,ശ്രീശബരി, ശിവപ്രസാദ് വിപിൻ യോഗിദസ്, ഷാഫി പള്ളിമുക്ക്, ആഷിഖ്,അനിൽ,അസറുദ്ധീൻ, ജഗൻ ജയകുമാർ എന്നിവർ നേതൃത്വം നൽകി.