അഞ്ചൽ: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഏരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു. ശുചീകരണ യജ്ഞത്തിന്റെയും ശുചിത്വമിഷൻ പദ്ധതി പച്ചതുരുത്തിന്റെയും ഉദ്ഘാടനം ഭാരതീപുരം പ്രൈമറി ഹെൽത്ത് സെന്ററിൽ പി.എസ്. സുപാൽ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിന്നുവിനോദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷൈൻ ബാബു, ജി. അജിത്, വാർഡ് മെമ്പർ ഷീനാകൊച്ചുമ്മൻ പഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ്, അസി. എൻജിനീയർ നൂർജഹാൻ തുടങ്ങിയവർ പങ്കെടുത്തു. രണ്ട് ദിവസംകൊണ്ട് എല്ലാ വാർഡുകളും ശുചീകരിക്കുമെന്ന് പ്രസിഡന്റ് ടി. അജയൻ പറഞ്ഞു.