തൃക്കടവൂർ: സി.പി.ഐ തൃക്കടവൂർ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് 1200 പേർക്കുള്ള ഭക്ഷണമെത്തിച്ചു. ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. വിജയകുമാർ നിർവഹിച്ചു. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഹണി ബെഞ്ചമിൻ, എസ്. ജയൻ, സവിതാ ദേവി, കൗൺസിലർമാരായ ഗിരിജ സന്തോഷ്, ഗിരിജ തുളസി, ടെൽസാ തോമസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ടി.ആർ. അബ്ദുൽ ഹാദി, സന്തോഷ് കുമാർ, കിസാൻ സഭ മണ്ഡലം സെക്രട്ടറി കെ.ബി. മനോജ്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി സാജൻ തുടങ്ങിയവർ പങ്കെടുത്തു.