കൊട്ടാരക്കര: ആർ.ബാലകൃഷ്ണപിള്ളയുടെ സ്മാരകം നിർമ്മിക്കുന്നതിനായി രണ്ടുകോടി രൂപ അനുവദിച്ച ഇടത് സർക്കാരിനെയും ധനമന്ത്രി കെ.എൻ.ബാലഗോപാലിനെയും കേരള കോൺഗ്രസ് (ബി)ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.കൊട്ടാരക്കരയുടെ സമഗ്ര വികസനത്തിന് നേതൃത്വം നൽകിയ ആർ.ബാലകൃഷ്ണപിള്ളയുടെ പ്രതിമ അടക്കം സ്മാരകം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ജില്ലാ പ്രസിഡന്റും നഗരസഭ ചെയർമാനുമായ എ.ഷാജു മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സ്മാരക നിർമ്മാണത്തിന് ഉചിതമായ സ്ഥലം കണ്ടെത്താൻ കൊട്ടാരക്കര നഗരസഭ ഉടൻ നടപടി സ്വീകരിക്കുമെന്ന് എ.ഷാജു വ്യക്തമാക്കി.