കൊല്ലം: ഡി.വൈ.എഫ്.ഐ കൊല്ലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിറ്റ് തലത്തിൽ നടപ്പിലാക്കുന്ന 'നന്മയുടെ തൈനടാം' പദ്ധതിയുടെ ബ്ളോക്ക്തല ഉദ്ഘാടനം സിവിൽ സ്റ്റേഷൻ കൊട്ടാരക്കുളത്തിന് സമീപത്ത് വൃക്ഷത്തൈ നട്ട് ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. സുധീർ നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി നാസിമുദ്ദീൻ, മണികണ്ഠൻ, ഷമീർ, ബിലാൽ, ഷൈനു, രാജഗോപാൽ ,മാക്സ്‌വെൽത്ത്, സുദേവ്, ജയ്സൺ, സുമേഷ്, കാസ്ട്രോ, മജുൻ രാജ്, അമർ, ദയ തുടങ്ങിയവർ പങ്കെടുത്തു.