environment
കായതീരത്തു ഫലവൃക്ഷതൈ നാട്ടുകൊണ്ട് പഞ്ചായത്ത്‌തല ഉത്ഘാടനം കെ. സോമപ്രസാദ് നിർവഹിക്കുന്നു.

പടിഞ്ഞാറെ കല്ലട: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പടിഞ്ഞആറെ കല്ലട പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് തുടക്കമായി. ശാസ്താംകോട്ട കായൽതീരത്തെ കോട്ടക്കുഴിമുക്ക് മുതൽ കായൽവരമ്പുവരെ 3000വൃക്ഷത്തൈകൾ നടുക, കായൽ തീരത്ത് പ്രകൃതി സൗഹൃദ ബയോപാർക്കുകൾ സ്ഥാപിക്കുക, പഞ്ചായത്ത്‌ ഭാഗത്തെ കായലിലുള്ള മഴുവൻ പായലുകളും നീക്കം ചെയ്യുക തുടങ്ങിയ പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കുന്നത്. കായൽ തീരത്തെ വ്യാജവാറ്റ് ഉൾപ്പടെ നിയന്ത്രിക്കാനും തീരത്തടിയുന്ന മാലിന്യങ്ങൾ അപ്പോൾ തന്നെ നീക്കം ചെയ്യാനും സ്ഥിരമായ സംവിധാനം പഞ്ചായത്ത്‌ ഒരുക്കുന്നു. ഇവയുടെ ഉദ്ഘാടനവും പരിസ്ഥിതി ദിനാചരണവും കെ. സോമപ്രസാദ് എം. പി നിർവഹിച്ചു. പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ അദ്ധക്ഷനായി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉഷാലയം ശിവരാജൻ സ്വാഗതം പറഞ്ഞു. കെ. രഘു, ദിനകർകോട്ടക്കുഴി, കല്ലട സുഭാഷ്, കാരൂർഹുസൈൻ, സി. ഉഷ, വിജയ നിർമല,സലിം കോട്ടക്കുഴി, എസ്. സുധീഷ്, മഹേഷ്‌, സന്തോഷ്‌ വലിയപാടം, കലാരാജു എന്നിവർ ആശംസകൾ നേർന്നു. അനീഷ് നന്ദി പറഞ്ഞ. കായലിലെ മാലിന്യം സ്ഥിരമായി നീക്കുന്ന പഞ്ചായത്തിന്റെ പദ്ധതിയിൽ പങ്കുചേരുമെന്നും ആവശ്യമായ തുക എം. പി. ഫണ്ടിൽനിന്ന് അനുവദിക്കുമെന്നും ആദ്യഗഡുവായി 5ലക്ഷം രൂപ നൽകുമെന്നും എം. പി പ്രഖ്യാപിച്ചു.