കൊല്ലം: ലോക പരിസ്ഥിതി ദിനത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ തീരുമാനപ്രകാരം ഗ്രന്ഥശാലാ പ്രവർത്തകർ വീടുകളിൽ 5 ലക്ഷം ഫലവൃക്ഷത്തൈകൾ നടുന്നു. ചിപ്കോ പ്രസ്ഥാനത്തിന്റെ നായകനായിരുന്ന സുന്ദർലാൽ ബഹുഗുണയുടെ സ്മരണ നിലനിറുത്താനാണ് തൈകൾ നടുന്നത്. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ പരിസ്ഥിതി ദിനാഘോഷം വെൺപാലക്കര ശാരദവിലാസിനി വായനശാലാ അങ്കണത്തിൽ ഫലവൃക്ഷത്തൈ നട്ട് എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എസ്. സെൽവി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഷൺമുഖദാസ്, വായനശാലാ പ്രസിഡന്റ് എസ്. മധു, സെക്രട്ടറി ഐ. സലിൽ കുമാർ, വൈസ് പ്രസിഡന്റ് കെ. സജിത്ത്, ജോയിന്റ് സെക്രട്ടറി ബമീഷ് തുടങ്ങിയവർ പങ്കെടുത്തു.