കൊല്ലം: പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്കൂൾ വിദ്യാർത്ഥികൾ വീടുകളിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതിദിനാചരണം നടത്തി. പോസ്റ്റർ രചന, ചിത്രരചന, പരിസ്ഥിതി ഗാനാലാപനം, പ്രസംഗം, ക്വിസ് എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. കവിയും പരിസ്ഥിതി പ്രവർത്തകനുമായ ഇഞ്ചക്കാട് ബാലചന്ദ്രൻ, പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ടെക്നിക്കൽ ഓഫീസർ ഡോ. എം. അബ്ദുൽ ജബ്ബാർ എന്നിവർ ഓൺലൈനായി പരിസ്ഥിതിദിനസന്ദേശം നൽകി. വാർഡ് കൗൺസിലർ എസ്. ശ്രീദേവിയമ്മ സ്കൂളിൽ ഫലവൃക്ഷത്തൈ നട്ട് പരിസ്ഥിതിദിനം ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് എമിലിൻ ഡൊമിനിക്, സയൻസ് ക്ലബ് കൺവീനർ പി. സിന്ധു, അദ്ധ്യാപകരായ എസ്. സിമി, കെ.വി. ലൗജ, ജെ. കസ്മീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.