പടിഞ്ഞാറെ കല്ലട : മൈനാഗപ്പള്ളി ശ്രീചിത്തിര വിലാസം യു.പി സ്കൂളിൽ ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളും പരിസ്ഥിതി ദിനാചരണവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള പരിസ്ഥിതി ദിന സന്ദേശം ഗ്രാമപഞ്ചായത്തംഗം ആർ. ബിജുകുമാർ ഓൺലൈനായി കുട്ടികൾക്ക് കൈമാറി. സ്കൂൾ പ്രഥമാദ്ധ്യാപിക വി.സുധാദേവി , പി.ടി.എ പ്രസിഡന്റ് ഡി.അജിത് കുമാർ , മാനേജ്മെന്റ് പ്രതിനിധി കല്ലട ഗിരീഷ്, എസ്.എസ്.ജി അംഗം ആനന്ദൻ മാഷ്, സ്റ്റാഫ് സെക്രട്ടറി ബി .എസ്. സൈജു ഇക്കോ ക്ലബ് കൺവീനർ ഉണ്ണി ഇലവിനാൽ എന്നിവർ വൃക്ഷത്തൈ നടീലിന് നേതൃത്വം നൽകി.