കൊട്ടാരക്കര: കേരള കോൺഗ്രസ് (ബി)യുടെ നേതൃത്വത്തിൽ പടിഞ്ഞാറ്റിൻകര തെക്ക് ഭാഗത്ത് കൊവിഡ് ബാധിതരായ രോഗികളുടെ വീടുകളിലെ വിദ്യാർത്ഥികൾക്ക് നോട്ടുബുക്കും പേനയും കൂടാതെ ഭക്ഷ്യക്കിറ്റും പച്ചക്കറികളും വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രഭാകരൻ നായർ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.എസ്.രാധാകൃഷ്ണൻ മുട്ടപ്പറ സജികുമാർ, കണ്ണൻ, ചന്തു എന്നിവർ പങ്കെടുത്തു.