kottiyam-img
പരിസ്ഥിതി ദിനത്തിൽ ചാത്തന്നൂർ ശ്രീനാരായണ കോളേജ് അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ജി.എസ്. ജയലാൽ എം.എൽ.എ പച്ചത്തുരുത്ത് പദ്ധതി ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചാത്തന്നൂർ ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ്, നേച്ചർ ക്ളബ്, ഭൂമിത്രസേനാ ക്ളബ്, ഹരിത കേരള മിഷൻ, ചിറക്കര ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ 'പച്ചത്തുരുത്ത് ' പദ്ധതിക്ക് തുടക്കം കുറിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്. ലത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലാ ദേവി, ഗ്രാമ പഞ്ചായത്തംഗം വിനിത ദിപു, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ എസ്. ഷീല, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രശ്മി കുണ്ടഞ്ചേരി, നേച്ചർ ക്ളബ് കൺവീനർ ഡോ. നിഷ സോമരാജൻ, ഡോ. റാണി രാജീവൻ, ഓഫീസ് സൂപ്രണ്ട് എം. മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
കെമിസ്ട്രി വിഭാഗം സംഘടിപ്പിച്ച വെബിനാറിൽ എം.ജി സർവകലാശാല പ്രൊ. വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. വകുപ്പ് മേധാവി ഡോ. എൻ.ബി. ശ്രീകല പങ്കെടുത്തു.